കൊല്ലപ്പെട്ട ഫാസില്‍ 
India

സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകം; മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍

മംഗളൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ വാഹനം ഓടിച്ച ആള്‍ ഇയാളെന്നും പൊലീസ് പറഞ്ഞു. 

സൂറത്ത്കല്ലില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെനിന്നാണ് അജിത്ത് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നാലെ എത്തിയ സംഘം പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

അജിത്തിനെ അറസ്റ്റ് ചെയ്തതോടെ കൊലപാതകികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ