സുരേന്ദ്ര കോലി 
India

'മരണമണം മാറാത്ത വീട്'; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട കൊലപാതകി കയറില്‍ 'ഒടുങ്ങി'; കൊലപ്പെടുത്തിയത് യുവതി അടക്കം 19 പെണ്‍കുട്ടികളെ

2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോഹ്‌ലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പാണ് ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.

Author : ഡോ. എം.ബി. മനോജ് 
Edited By : Sujith

ഹരിദ്വാര്‍: നിതാരി കൂട്ടക്കൊലപാതക കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ മുഖ്യപ്രതി സുരേന്ദ്ര കോലിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹരിദ്വാറിലെ സപ്ത് സരോവര്‍ റോഡിലുള്ള ലാല്‍മാതാ ക്ഷേത്രത്തിന് സമീപമുള്ള ചായക്കടയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

നിതാരി കൊലക്കേസിലെ മുഖ്യപ്രതിയായ സുരേന്ദ്ര കോലിയെ 2025 നവംബറിലാണ് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്. 2006ല്‍ അറസ്റ്റിലായ സുരേന്ദ്ര 19 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. അന്ന് അപ്പീല്‍ തെളിവുകളുടെ അഭാവത്തിലാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്.

കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സുരേന്ദ്ര കോലിയെ വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളില്‍ അലഹാബാദ് ഹൈക്കോടതി കുറ്റമുക്തനാക്കിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അശ്വനികുമാര്‍ മിശ്ര, സയിദ് അഫ്താബ് ഹുസൈന്‍ റിസ്വി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഈ വിധികള്‍ പ്രസ്താവിച്ചത്.

2006 ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലെ നിതാരി ഗ്രാമത്തിലെ വീട്ടില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. ആ സമയത്ത് ഗ്രാമത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളുടെ ശരീരാവശിഷ്ടങ്ങളായിരുന്നു അവ. തുടര്‍ന്ന് വീട്ടുടമയെയും സുരേന്ദ്ര കോലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് കൊലപാതക പരമ്പരകളുടെയും ലൈംഗികവൈകൃതങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

ഒരാളൊഴികെ കൊലപാതകത്തിന് ഇരയായവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുയും കൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതശരീരം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു. മൃതശരീരം പാകംചെയ്ത് കഴിച്ചതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ബിഹാറില്‍ നിന്നും ബംഗാളില്‍ നിന്നും ജോലി തേടി എത്തിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇരകളായവരില്‍ ഏറെയും.

2006 ഡിസംബര്‍ 29-നാണ് പ്രതികള്‍ പിടിയിലായത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ചുമത്തി 19 കേസാണ് സിബിഐ 2007-ല്‍ ഇരുവര്‍ക്കുമെതിരേ ചുമത്തിയത്. ഇതില്‍ മൂന്നു കേസ് തെളിവുകളുടെ അഭാവത്തില്‍ പിന്നീട് റദ്ദാക്കി. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പാണ് ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ നടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.

Surendra Koli, acquitted in Nithari serial killing case, found dead in Haridwar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

'എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു'; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണോ?

'കല്പന ചേച്ചി മരിച്ചപ്പോൾ ഫോട്ടോ എടുക്കാൻ ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു; ഒരാളുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രൂരതയുണ്ടല്ലോ'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 70 lottery result