സുശീല്‍ ചന്ദ്ര / ഫയല്‍ ചിത്രം 
India

സുശീല്‍ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും ; സുനില്‍ അറോറ പടിയിറങ്ങുന്നു

2019 ഫെബ്രുവരി 14 നാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിതനാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുശീല്‍ ചന്ദ്ര ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും. സുശീല്‍ ചന്ദ്രയുടെ നിയമനത്തിന് തത്വത്തില്‍ അംഗീകാരമായതായാണ് റിപ്പോര്‍ട്ട്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് സുശീല്‍ ചന്ദ്ര നിര്‍വാചന്‍ സദനിലെ പ്രധാന പദവിയിലേക്ക് നിയമിക്കപ്പെടുന്നത്. 

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സീനിയര്‍ അംഗമാണ് സുശീല്‍ ചന്ദ്ര. ഏപ്രില്‍ 13 ന് സുശീല്‍ ചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ്, 2019 ഫെബ്രുവരി 14 നാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിതനാകുന്നത്. 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ചെയര്‍മാനായിരിക്കെയാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമാകുന്നത്. 2022 മെയ് 14 വരെ സുശീല്‍ ചന്ദ്രയ്ക്ക് കാലാവധിയുണ്ട്. 

സുനില്‍ അറോറയും സുശീല്‍ ചന്ദ്രയും / ഫയല്‍

സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാന നിയമസഭകളുടെ കാലാവധി മാര്‍ച്ച് മാസത്തിലും യുപി നിയമസഭയുടെ കാലാവധി മെയിലുമാണ് അവസാനിക്കുന്നത്. 

1984 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നാമത്തെ അംഗം. 2025 ഫെബ്രുവരി വരെ കാലാവധിയുള്ള ഇദ്ദേഹത്തിന് കീഴിലായിരിക്കും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുക. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പുതിയ അംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം