പ്രതീകാത്മക ചിത്രം 
India

അയല്‍വാസിയുമായി വിവാഹേതരബന്ധം; 23കാരിയെ സംശയിച്ച് ഭര്‍ത്താവ്; ചട്ടുകം പൊള്ളിച്ച് ക്രൂരമര്‍ദ്ദനം; അറസ്റ്റ്

അയല്‍വാസിയുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശിച്ച് യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയല്‍വാസിയുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശിച്ച് യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. 23 കാരിയെ പൊള്ളിച്ച ചട്ടുകം കൊണ്ടാണ് മര്‍ദ്ദിച്ചത്. കൈയിലും കവിളിലും സാരമായി പരിക്കേറ്റ യുവതിയെ ഇയാള്‍ ആറ് മണിക്കൂറോളം സമയം മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്ക് സമീപമാണ് സംഭവം. സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായ രവിശങ്കര്‍ ചൗഹാനാണ് പ്രതി. ഭാര്യ പൂജയെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അയല്‍വാസിയായ കരണ്‍ എന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് മര്‍ദ്ദനിത്തിന് കാരണം.

മാര്‍ച്ച് ആറിന് ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് യുവതിയെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം നിഷേധിച്ചതോടെ കുപിതനായ ഭര്‍ത്താവ് അടുക്കളയില്‍ പോയി ചട്ടുകം പഴുപ്പിച്ച് യുവതിയുടെ കവിളിലും കൈകളിലും മര്‍ദ്ദിക്കുകയായിരുന്നു. മാര്‍ച്ച് 12നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയ്‌ക്കെതിരെ ഐപിസി 323, 324,504 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!