പ്രതീകാത്മക ചിത്രം 
India

പാർക്കിൽ വച്ച് ഭാര്യയുടെ ബന്ധുവായ യുവതി ചുംബിച്ചു; പൊലീസുകാരന് സസ്പെൻഷൻ! 

പാർക്കിൽ വച്ച് ഭാര്യയുടെ ബന്ധുവായ യുവതി ചുംബിച്ചു; പൊലീസുകാരന് സസ്പെൻഷൻ! 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പാർക്കിൽ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് പൊലീസുകാരന് സസ്പെൻഷൻ കിട്ടിയത്. കോയമ്പത്തൂർ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോൺസ്റ്റബിൾ വി ബാലാജിക്ക് എതിരെയാണ് നടപടി. 

യൂണിഫോം ധരിച്ച് ഭാര്യാ സഹോദരൻറെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരൻറെ കവിളിൽ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിൻറെ ദൃശ്യങ്ങൾ പാർക്കിലുണ്ടായിരുന്ന ആരോ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൂടല്ലൂർ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാർക്കിൽ വച്ച് ഭാര്യാ സഹോദരൻറെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. അതിനിടയിൽ യുവതി ബാലാജിയുടെ കവിളിൽ ചുംബിക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി പൊലീസിന് അയച്ചു കൊടുത്തു. ശനിയാഴ്ച രാവിലയോടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെയാണ് നടപടി.

സംഭവം നടക്കുന്ന സമയത്ത് ബാലാജി യൂണിഫോമിലായിരുന്നു. അതിനാൽ തെറ്റായ സന്ദേശമാണ് ദൃശ്യം നൽകുന്നതെന്ന് വ്യക്തമാക്കിയാണ് ഡെപ്യൂട്ടി കമ്മീഷണർ മുരളീധരൻ ബാലാജിക്ക് എതിരെ നടപടി എടുത്തത്. വിവാഹത്തിന് ശേഷമാണ് ഭാര്യയുടെ ബന്ധുവുമായി ബാലാജി ചങ്ങാത്തത്തിലായത്. യുവതിയോടൊപ്പമായിരുന്നു ബാലാജി പാർക്കിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT