പ്രതീകാത്മക ചിത്രം 
India

അച്ഛന്റെ തല ഭിത്തിയിലിടിപ്പിച്ച് കൊന്നു; 20കാരൻ അറസ്റ്റിൽ

ഭാര്യയുടെ മരണത്തിന് പിന്നാലെ അഞ്ചു വർഷമായി വേണു മകനോടൊപ്പമായിരുന്നു താമസം

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: അച്ഛന്റെ തല ഭിത്തിയലടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തിരുവള്ളൂർ സ്വദേശി വേണുവാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനാണ് അറസ്റ്റിലായത്.

ഭാര്യയുടെ മരണത്തിന് പിന്നാലെ അഞ്ചു വർഷമായി വേണു മകനോടൊപ്പമായിരുന്നു താമസം. പ്രതിക്ക് മദ്യപാന ശീലമുണ്ടായിരുന്നതായും മദ്യപിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ട് പിതാവിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സംഭവ ദിവസം മണികണ്ഠനും വേണുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രതി വേണുവിന്‍റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. വേണു ബോധംകെട്ടു വീഴുകയും തലയിൽ നിന്ന് രക്തം വരികയും ചെയ്തു. ഇത് ​ശ്രദ്ധിക്കാതെ യുവാവ് ഉറങ്ങി. പിറ്റേ ദിവസം രാവിലെയാണ് പിതാവ് മരണപ്പെട്ട വിവരം മണികണ്ഠൻ അറിയുന്നത്. മരണ വിവരം പുറത്തറിഞ്ഞതോടെ അയൽവാസികൾ ചേർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT