AIADMk-BJP ANI
India

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്: എഐഎഡിഎംകെ- ബിജെപി സീറ്റ് ധാരണയായി; എടപ്പാടിയില്‍ വീണ്ടും പളനിസ്വാമി

234 അം അസംബ്ലിയില്‍ എഐഎഡിഎംകെ 169 സീറ്റുകളില്‍ മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ സീറ്റു ധാരണയായി. 234 അം അസംബ്ലിയില്‍ എഐഎഡിഎംകെ 169 സീറ്റുകളില്‍ മത്സരിക്കും. ശേഷിക്കുന്ന 65 സീറ്റുകളാണ് സഖ്യകക്ഷികള്‍ക്ക് നീക്കിവെച്ചിട്ടുള്ളത്. ബിജെപി 27 സീറ്റിലാണ് മത്സരിക്കുക.

പട്ടാളി മക്കള്‍ കക്ഷി ( പിഎംകെ)യ്ക്ക് 18 സീറ്റാണ് നല്‍കിയിട്ടുള്ളത്. അമ്മ മക്കള്‍ മുന്നേറ്റ കഴക (എഎംഎംകെ)ത്തിന് 11 സീറ്റും, തമിഴ് മാനില കോണ്‍ഗ്രസിന് 5 സീറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യ ജനനായക കക്ഷിക്ക് രണ്ടും, തമിഴക മക്കള്‍ മുന്നേറ്റ കഴകം, പുരട്ചി ഭാരതം എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റും അനുവദിച്ചിട്ടുണ്ട്.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ എഐഎഡിഎംകെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. എടപ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് ആറാം തവണയും മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വീണ്ടും ജനവിധി തേടും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഐഎഡിഎംകെയുടെ പ്രകടന പത്രികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The opposition AIADMK and the BJP have reached a seat-sharing agreement for the Tamil Nadu assembly elections. The AIADMK will contest 169 seats in Assembly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

'നന്ദി എന്ന രണ്ടക്ഷരം കൊണ്ട് തീരില്ല, പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ അനുഭവിക്കുന്നു'

വെള്ളമുള്ള കരിക്ക് കണ്ടെത്തി വാങ്ങാം

എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

ബെമലിൽ 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, എൻജിനീയർമാർക്ക് അവസരം

SCROLL FOR NEXT