പികെ ശേകര്‍ ബാബു നായ്ക്കുറവര്‍ക്കൊപ്പം അന്നദാനത്തില്‍ പങ്കെടുക്കുന്നു/ഫെയ്‌സ്ബുക്ക്‌ 
India

അന്നദാനത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തിയ നായ്ക്കുറവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി 

ക്ഷേത്രത്തിലെ അന്നദാനത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നുവെന്ന് പരാതി ഉയര്‍ത്തിയ നായ്ക്കുറവ സമുദായത്തിനൊപ്പം അന്നദാനപ്പന്തലില്‍ ഇരുന്നു ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്ഷേത്രത്തിലെ അന്നദാനത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നുവെന്ന് പരാതി ഉയര്‍ത്തിയ നായ്ക്കുറവ സമുദായത്തിനൊപ്പം അന്നദാനപ്പന്തലില്‍ ഇരുന്നു ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേകര്‍ ബാബു. അന്നദാനത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് സമുദായ അംഗം പരാതി പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ്, മന്ത്രിയുടെ നടപടി.

പൂഞ്ചേരിയില്‍നിന്മനുള്ള അശ്വിനിയാണ് സമുദായ അംഗങ്ങളെ അന്നദാനത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന കാര്യം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈ വിഡിയോ വൈറല്‍ ആയതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. 

കഴിഞ്ഞ ദിവസം തിരുപ്പൂര്‍ എംഎല്‍എ എസ്എസ് ബാലാജിക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയ മന്ത്രി സമുദായ അംഗങ്ങളെ ഒപ്പമിരുത്തി ഭക്ഷണം കഴിച്ചു.  സൗജന്യമായ സാരിയും മുണ്ടുകളും വിതരണം ചെയ്യുകയും ചെയ്തു. ദേവസ്വം കമ്മിഷണറും ഒപ്പമുണ്ടായിരുന്നു.

എല്ലാവരെയും തുല്യതയോടെ കാണുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിനു വിഘാതമായ പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21