പ്രതീകാത്മക ചിത്രം 
India

തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുന്നു; രോഗികളുടെ എണ്ണം 286 ആയി

ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 286 ആയി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 286 ആയി.

വ്യാഴാഴ്ച 39 പേര്‍ക്കും തൊട്ടുമുന്‍പത്തെ ദിവസം ഇത് 31 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

അതേസമയം മദ്രാസ് ഐഐടിയില്‍ 18 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടിയില്‍ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 30 ആയി.

ഹോസ്റ്റലിലാണ് കോവിഡ് പടരുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്റ്റലില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചു. ഐഐടി ഭരണസമിതിയും ആരോഗ്യവകുപ്പും ചേര്‍ന്നാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അതിനിടെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചിരുന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT