ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. പരീക്ഷ റദ്ദാക്കിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പ്രഖ്യാപിച്ചത്. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തെ സംബന്ധിച്ച് ആശങ്കകൾ അറിയിച്ചിരുന്നതായി സ്റ്റാലിൻ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്നു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ഉപരി പഠനം നടത്തുന്നതിനായി വിദ്യാർത്ഥികൾക്ക് എന്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകണമെന്ന കാര്യത്തിൽ ഒരു സമിതി രൂപീകരിച്ച് തീരുമാനം എടുക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാ മത്സര പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates