വിനോദ് ജോഷ്വ 
India

15 വയസു മുതൽ അഞ്ച് വർഷം പീഡിപ്പിച്ചു; പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ

പീഡനക്കേസിൽ പാസ്റ്റർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 15 വയസ് മുതൽ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018 മുതൽ പാസ്റ്റർ വിനോദ് ജോഷ്വ തന്നെ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നതായി കടമ്പൂർ ഓൾ വുമൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു. 

തുടർന്ന് ജോഷ്വയ്‌ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീർവാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് ഇയാൾ പാസ്റ്ററായി ജോലി ചെയ്തിരുന്നത്. താൻ കഴിഞ്ഞ വർഷമാണ് വിവാഹിതയായതെന്നും ഇപ്പോൾ എട്ട് മാസം ഗർഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുകയും വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും പരാതിയിൽ ചൂട്ടിക്കാട്ടി.

കേസിൽ അന്വേഷണം ആരംഭിച്ച കടമ്പൂർ പൊലീസ് മധുരയിലെ മാട്ടുതവാണി ബസ് സ്റ്റോപ്പിന് സമീപത്തു നിന്നാണ് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്