പ്രതീകാത്മക ചിത്രം 
India

ദലിത് ബാലന്‍മാരെക്കൊണ്ട് വിസര്‍ജ്യം കോരിപ്പിച്ചു; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

ദലിത് ബാലന്‍മാരെക്കൊണ്ട് വിസര്‍ജ്യം കോരിപ്പിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദലിത് ബാലന്‍മാരെക്കൊണ്ട് വിസര്‍ജ്യം കോരിപ്പിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പെരമ്പലൂര്‍ ജില്ലയിലെ സിരുകുടല്‍ ഗ്രാമത്തിലാണ് സംഭം നടന്നത്. 

ഗ്രാമത്തിലെ ഗ്രൗണ്ടിന് സമീപം മലമൂത്ര വിസര്‍ജനം നടത്തിയ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള അഞ്ച് ദലിത് ബാലന്‍മാരെക്കൊണ്ടാണ് യുവാക്കള്‍ വിസര്‍ജ്യം കോരിച്ചത്. 

അബിനേഷ്, സെല്‍വകുമാര്‍, സിലംബരസന്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡഡ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മേല്‍ജാതിക്കാരായ ഇവരുടെ അറസ്റ്റിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

കുട്ടികള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് വിടുതലൈ സിരുതൈഗള്‍ കക്ഷി രംഗത്തെത്തി. ഇവര്‍ ഗ്രാമത്തിലേക്കുള്ള റോഡുകള്‍ അടച്ചു. പൊലീസ് എത്തി യുവാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതിന് ശേഷമാണ് ഗ്രാമവാസികള്‍ സമരം അവസാനിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി