Tata Motors to gift Tata Sierra SUVs to Indian women’s cricket team  
India

ഐതിഹാസിക തിരിച്ചുവരവ്, ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി 'ലോകം കീഴടക്കിയ വനികള്‍ക്ക്'

സിയറയുടെ എക്‌സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ മിന്നും വിജയത്തിന് ടാറ്റയുടെ കിടിലൻ സമ്മാനം. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ സ്യുവി സിയറ ടീം അംഗങ്ങള്‍ക്ക് സമ്മാനിക്കും. സിയേറയുടെ എക്‌സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

'രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ ടീമിന്റെ അടങ്ങാത്ത ആവേശത്തെയും മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും ടാറ്റ അംഗീകരിക്കുന്നു. ടീമിലെ ഓരോ അംഗത്തിനും സിയറയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍ ആണ് കമ്പനി സമ്മാനിക്കുന്നത്. ഐതിഹാസിക തിരിച്ചുവരവ് നടത്തുന്ന ടാറ്റാ സിയേറയെപ്പോലെ, ഈ ചാമ്പ്യന്മാരും അതിജീവനത്തിന്റെയും കരുത്തിന്റെയും ഒരു യഥാര്‍ഥ ഇതിഹാസത്തിന്റെ പ്രതീകമാണ്. ടീമിന്റെ പ്രചോദനാത്മകമായ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണിത്', കമ്പനി വ്യക്തമാക്കി.

1990 കളില്‍ ടാറ്റയുടെ എസ് യുവി പാരമ്പര്യത്തെ നിര്‍വചിച്ച സിയറ നവംബര്‍ 25-ന് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആദ്യം ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിന്‍ (ഐസിഇ) പതിപ്പാണ് അവതരിപ്പിക്കുക. പിന്നാലെ തന്നെ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പുമാണ് നിരത്തുകളിലേക്ക് എത്തുന്നത്.

പുതിയ സിയറ, യഥാര്‍ത്ഥ മോഡലിനെ ഒരു ആരാധനാപാത്രമാക്കിയ റെട്രോ-പ്രചോദിത ബോക്സി ഡിസൈന്‍ നിലനിര്‍ത്തുന്നു. അതേസമയം കൂടുതല്‍ പ്രായോഗികതയ്ക്കായി സമകാലിക അഞ്ച്-ഡോര്‍ ലേഔട്ട് സ്വീകരിക്കുന്നു. സിലൗറ്റ്, ഉയരമുള്ള ബോണറ്റ്, വൃത്തിയുള്ളതും നിവര്‍ന്നുനില്‍ക്കുന്നതുമായ പിന്‍ഭാഗം എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

ടാറ്റ സിയറയുടെ മുന്‍വശത്ത്, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫുള്‍-വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍ ബാര്‍, ഗ്ലോസ്-ബ്ലാക്ക് ഗ്രില്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ അതിന്റെ കരുത്തുറ്റ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. പിന്‍വശത്തെ രൂപകല്‍പ്പന, പഴയ സിയറയുടെ നിവര്‍ന്നുനില്‍ക്കുന്ന തീമിനെ ഓര്‍മ്മിപ്പിക്കുന്നു. കണക്റ്റുചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫ്ലാറ്റ് ടെയില്‍ഗേറ്റ്, റിയര്‍ വൈപ്പര്‍ എന്നിവ പിന്‍ഭാഗത്തെ സവിശേഷതകളാണ്

സിയറ ഇവി 65kWh, 75kWh ബാറ്ററി പായ്ക്കുകള്‍ വാഗ്ദാനം ചെയ്തേക്കും. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം. ടാറ്റ സിയറയുടെ ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിന്‍ പതിപ്പില്‍ 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ T-GDi പെട്രോള്‍ എന്‍ജിനുകള്‍ക്കൊപ്പം ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഉണ്ടായേക്കാം.

Celebrating the achievement of the Indian Women’s Cricket Team, Indian automaker Tata Motors Passenger Vehicles will present present the top-of-the-line Sierra model to each team member.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രൊഫ. പാല്‍കുളങ്ങര കെ അംബികദേവിക്ക്

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് അമ്മൂമ്മ; അറസ്റ്റ് നാളെ

യുഎഇയിൽ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ലഭിക്കാൻ എന്തു ചെയ്യണം? നാല് രീതികൾ അറിയാം

'തിരുവനന്തപുരത്തേയ്ക്ക് വരൂ, ജനകീയാസൂത്രണ മാതൃക നേരിട്ടറിയാം'; മംദാനിയെ ക്ഷണിച്ച് ആര്യാ രാജേന്ദ്രന്‍

SCROLL FOR NEXT