പ്രധാനമന്ത്രി നരേന്ദ്രമോദി 
India

പ്ര​ധാ​ന​മ​ന്ത്രി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ; മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചു ചാ​യ​ക്ക​ട​ക്കാ​ര​ന്റെ പ്രതിഷേധം

പ്ര​ധാ​ന​മ​ന്ത്രി എ​ന്തെ​ങ്കി​ലും വ​ള​ർ​ത്താ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​മാ​ക​ണമെന്ന് അനിൽ

Author : സമകാലിക മലയാളം ഡെസ്ക്

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചു​ന​ൽ​കി ചാ​യ​ക്ക​ട​ക്കാ​ര​ൻ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​ സ്വദേശിയായ അ​നി​ൽ മോ​റെ എ​ന്ന​യാ​ളാ​ണ് പണം അയച്ചത്. കോവിഡ് മൂലം ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ  അ​സം​ഘ​ടി​ത മേ​ഖ​ല ത​ക​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചാ​യി​രു​ന്നു ഇത്. 

ബാ​രാ​മ​തി​യി​ലെ ഇ​ന്ദ​പു​ർ റോ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു​ സ​മീ​പ​മാ​ണ് അ​നി​ൽ മോ​റെ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി എ​ന്തെ​ങ്കി​ലും വ​ള​ർ​ത്താ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​മാ​ക​ണമെന്ന് അനിൽ കുറിപ്പിൽ പറയുന്നു. "പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ്. അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് താ​ടി വ​ടി​ക്കാ​ൻ എ​ൻറെ വ​രു​മാ​ന​ത്തി​ൽ​നി​ന്ന് 100 രൂ​പ അ​യ​ച്ചു​ന​ൽ​കു​ന്നു", അനിൽ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോ​വി​ഡ് കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ൻറെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗം മാ​ത്ര​മാ​ണി​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 വാ​ക്‌​സി​നേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണമെന്നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണമെന്നും അനിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'

ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

'ഇളയരാജയ്ക്ക് ശേഷം ഇനി ആര് ? ദിലീപ് വരും, നോക്കിക്കോ എന്ന് ഞാൻ പറഞ്ഞു'; റഹ്മാനെക്കുറിച്ച് ഔസേപ്പച്ചൻ