പ്രതീകാത്മക ചിത്രം 
India

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി വിവാഹം; 26കാരിയായ അധ്യാപിക അറസ്റ്റില്‍

മാര്‍ച്ച് 5ന് സ്‌കൂളില്‍ പോയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  17കാരനെ വിവാഹം ചെയ്ത 26കാരിയായ അധ്യാപികയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ട്രിച്ചി സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. 

പതിനേഴുകാരനെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് 11ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വിവരം പുറത്തറിയുന്നത്. മാര്‍ച്ച് 5ന് സ്‌കൂളില്‍ പോയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. 

കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ അതേദിവസം സ്‌കൂളിലെ ഒരു അധ്യാപികയെ കാണാതായതായി പൊലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് ടീച്ചര്‍ പിടിയിലായത്.

തഞ്ചാവൂരിലുള്ള ക്ഷേത്രത്തില്‍ വിവാഹിതരായെന്ന് ഇരുവരും മൊഴി നല്‍കി. അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT