പ്രതീകാത്മക ചിത്രം 
India

സ്‌കൂളില്‍ മദ്യപിച്ച് ബഹളം; നാട്ടുകാരുമായി വഴക്ക്; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ രംഗത്തുവന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  ജോലി സമയത്ത് സ്‌കൂളില്‍ വച്ച് മദ്യപിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. അധ്യാപകന്‍ മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ രംഗത്തുവന്നിരുന്നു. സ്‌കൂളില്‍ വച്ച് മദ്യപിക്കുന്നതിനായി അധ്യാപകന്‍ വിദ്യാര്‍ഥികളോട് ഗ്ലാസ് എടുത്തുകൊണ്ടവരാന്‍ ആവശ്യപ്പെട്ടിരുന്നതായും ഗ്രാമവാസികള്‍ പറഞ്ഞു.

മദ്യലഹരിയിലായ അധ്യാപകന്‍ പ്രദേശവാസികളുമായി ബഹളം ഉണ്ടാക്കിയിരുന്നു. അധ്യാപകന്റെ കൈയില്‍ നിന്ന് നാട്ടുകാര്‍ രണ്ടുമദ്യക്കുപ്പികളും അധ്യാപകനില്‍ നിന്ന് കണ്ടെടുത്തു. അധ്യാപകന്റെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അംഗികിരക്കാനാവില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത