പ്രതീകാത്മക ചിത്രം 
India

സ്കൂൾ ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി; അധ്യാപിക മരിച്ചു; ദാരുണം

ലിഫ്റ്റില്‍ കയറിയ ഉടന്‍ വാതിലുകള്‍ അടഞ്ഞു. ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നോര്‍ത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജെനല്‍ ഫെര്‍ണാണ്ടസ് എന്ന അധ്യാപികയാണ് മരിച്ചത്. 

സ്‌കൂളിലെ ഉച്ച ഭക്ഷണ ഇടവേളയില്‍ ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താന്‍ ജെനല്‍ ഫെര്‍ണാണ്ടസ് ആറാം നിലയില്‍ കാത്തു നില്‍ക്കുകയായിരുന്നു. ലിഫ്റ്റില്‍ കയറിയ ഉടന്‍ വാതിലുകള്‍ അടഞ്ഞു. ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി. സ്‌കൂള്‍ ജീവനക്കാര്‍ അധ്യാപികയെ സഹായിക്കാന്‍ ഓടിയെത്തി വതിലുകള്‍ക്കിടയില്‍ നിന്നു വലിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു.

ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അടുത്തുള്ള  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകട മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത സംഭവത്തിലുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെയും, ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'