ടിക്കാറാം മീണ/ഫയല്‍ ചിത്രം 
India

ടിക്കാറാം മീണ കോൺ​ഗ്രസിൽ 

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ-കൺവീനറായി മീണയെ നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വച്ചാണ് മീണ കോൺഗ്രസിൽ ചേർന്നതെന്നാണ് റിപ്പോർട്ട്. പിന്നാലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ-കൺവീനറായി മീണയെ നിയമിച്ചു. 

ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ നിയമസഭാ തെര‍ഞ്ഞെടുപ്പ്. പി സി ജോഷി ചെയർമാനും ഗൗരവ് വല്ലഭ് കൺവീനറുമായ കമ്മിറ്റിയിലെ രണ്ട്‌ കോ-കൺവീനർമാരിലൊരാളാണ് മീണ. 

രാജസ്ഥാനിലെ വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന സാവായ് മധോപുരിലെ ഉൾഗ്രാമമാണ് മീണയുടെ സ്വദേശം. കർഷക കുടുംബത്തിൽ നിന്നുള്ള  മീണ 1988 സിവിൽ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. 2022 ഫെബ്രുവരിയിലാണ് വിരമിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT