പ്രതീകാത്മക ചിത്രം 
India

ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം, 18കാരിയെ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍, തുമ്പായത് സിസിടിവി ദൃശ്യങ്ങള്‍

ഉത്തരാഖണ്ഡില്‍ ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ 18കാരിയെ വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ 18കാരിയെ വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊന്നു. പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരന്മാരെയും സഹോദരഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 20നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ കാലപഴക്കമുണ്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസ് തെളിയിച്ചത്. 60 റിസോര്‍ട്ടുകളിലെ 150 സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. പെണ്‍കുട്ടി ഇളയ സഹോദരനൊപ്പം ഡെറാഡൂണില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. മൂത്ത സഹോദരനൊപ്പം ഇരുവരും താമസിച്ചതായും കണ്ടെത്തിയതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.  മൂത്ത സഹോദരനും സഹോദരഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഇളയ സഹോദരന്‍ കുറ്റസമ്മതമൊഴി നല്‍കിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇളയ സഹോദരന്‍ ബിഹാറിലേക്ക് മടങ്ങി.

ബിഹാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം