paramahamsa 
India

'ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി രൂപ'; പ്രകോപന പ്രസംഗവുമായി സന്ന്യാസി

സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികം നല്‍കുമെന്ന് പരമഹംസ പ്രഖ്യാപിച്ചു. ഉദനിധിയുടെ ചിത്രത്തില്‍ ഇദ്ദേഹം വാളുകൊണ്ട് വെട്ടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

ഭൂമുഖത്ത് ആദ്യകാലം മുതല്‍ ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളു എന്നും അത് സനാതന ധര്‍മ്മമാണെന്നും അതിന് തുടക്കവും ഒടുക്കവും ഇല്ലെന്നും പരമഹംസ പറഞ്ഞു. സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കുമെന്നും പരമഹംസ പറഞ്ഞു. 

ഉദയനിധി സ്റ്റാലിന് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ബിജെപിയുടേയും ഭാഗത്തുനിന്ന് കനത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രകോപന പ്രസംഗവുമായി പരമഹംസ രംഗത്തെത്തിയത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് സ്റ്റാലിന്റെ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT