മണിപ്പൂര്‍ സംഘര്‍ഷം; കനത്ത ജാഗ്രത 
India

മണിപ്പൂര്‍ സംഘര്‍ഷം; കനത്ത ജാഗ്രത; ഉഖ്‌റൂലില്‍ നിരോധനാജ്ഞ

ഉഖ്‌റൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ കനത്ത ജാഗ്രത. ഉഖ്‌റൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നിട്ടുണ്ട്.

ലിറ്റാന്‍ സാരയ്‌ഖോങ് ഗ്രാമത്തില്‍ സായുധ സംഘങ്ങള്‍ കൂടുതല്‍ വീടുകള്‍ക്ക് തീയിട്ടിതോടെ കുക്കി- നാഗ വംശീയ സംഘര്‍ഷം വ്യാപിച്ചിത്. ഇതോടെ ഗ്രാമീണര്‍ അയല്‍ ജില്ലയായ കാങ്‌പോക്പിയിലേക്ക് പാലായനം ചെയ്യുകായിയരുന്നു.

കഴിഞ്ഞ ദിവസം രാത്രി ലിറ്റാന്‍ ഗ്രാമത്തില്‍ നാഗ യുവാവിനെ ചിലര്‍ ആക്രമിച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കം. ഗോത്രനേതാക്കള്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനുപിന്നലെ ഇരു ഗോത്രവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. രാത്രിയോടെ വീടുകള്‍ക്ക് തീയിട്ടു. സായുധ സംഘങ്ങള്‍ ആകാശത്തേക്ക് പലവട്ടം നിറയൊഴിച്ചതോടെയാണ് അളുകള്‍ പാലയനം തുടങ്ങിയത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്‌റൂല്‍.

Tension Grips Manipur’s Litan, Situation Uneasy but Calm Amid Heavy Security

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

സിബിഎസ്ഇയിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധം; വിദേശ ഭാഷ പഠിക്കാനും അവസരം

SCROLL FOR NEXT