ഫയല്‍ ചിത്രം 
India

കശ്മീരില്‍ ഭീകരാക്രമണം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹെര്‍മനിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. 

ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് സ്‌ഫോടനത്തില്‍ പരിക്കേറ്റ കനൗജ് സ്വദേശികളായ മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഹെര്‍മന്‍ നിവാസിയായ ലഷ്‌കര്‍ ഭീകരന്‍ ഇമ്രാന്‍ ബഷിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT