താണ്ഡവ് വെബ് സീരീസില്‍ നിന്നുള്ള ദൃശ്യം 
India

'താണ്ഡവ്' നിര്‍ത്തിവയ്ക്കണം; കേന്ദ്രത്തിന് മധ്യപ്രദേശ് മന്ത്രിയുടെ കത്ത് 

ആമസോണ്‍ പ്രൈമിന്റെ വിവാദ വെബ് സീരീസ് 'താണ്ഡവ്' നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്‍കി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ആമസോണ്‍ പ്രൈമിന്റെ വിവാദ വെബ് സീരീസ് 'താണ്ഡവ്' നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്‍കി. ഒടിടി പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ നിയന്ത്രിക്കാനായി നിയമം കൊണ്ടുവരണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ, സെയ്ഫ് അലി ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് എതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.  താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്‌റ്റേഷനിലെ തന്നെ എസ്‌ഐയാണ് പരാതി നല്‍കിയിരിക്കുന്നത്. വെബ്‌സീരീസിന്റെ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ആമസോണ്‍ ഇന്ത്യ ഒര്‍ജിനല്‍ കണ്‍ഡന്റ് തലവന്‍ എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവച്ചു. 'യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരങ്ങള്‍വച്ചു കളിച്ചാല്‍ സഹിക്കില്ല. വിദ്വേഷം പരത്തുന്ന തരംതാണ വെബ്‌സീരീസായ താണ്ഡവിന്റെ മുഴുവന്‍ ടീമിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിനായി തയാറെടുക്കുക.' – ത്രിപാഠി ട്വിറ്ററില്‍ കുറിച്ചു.

പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിപ്രകാരം വെബ്‌സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. അതേ എപ്പിസോഡില്‍ തന്നെ പ്രധാനമന്ത്രിയായി വേഷമിടുന്നയാളും വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയില്‍ പറയുന്നു. 

ജനുവരി15 മുതലാണ് ആമസോണ്‍ െ്രെപമിന്റെ ഒറിജിനല്‍ സീരീസായ താണ്ഡവ് സ്ട്രീമിംഗ് ആരംഭിച്ചത്.സെയ്ഫ് അലി ഖാന് പുറമേ ഡിംപിള്‍ കപാടിയ, തിഗ്മാന്‍ഷു ദൂലിയ, മുഹമ്മദ് സീഷാന്‍ അയ്യൂബ്, സുനില്‍ ഗ്രോവര്‍, കുമുദ് മിശ്ര, കൃതിക കമ്ര തുടങ്ങിയ താരങ്ങളാണ് സീരീസില്‍ അഭിനയിച്ചിരിക്കുന്നത്. 9 എപ്പിസോഡുകളുള്ളതാണ് സീരീസ്. ഇന്ത്യന്‍ രാഷ്ട്രീയവും, സമകാലിക സാമൂഹിക അവസ്ഥയും പ്രമേയമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT