ഫയല്‍ ചിത്രം 
India

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി

ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 5 വൈകിട്ട് അഞ്ചു മണിവരെ അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന 2022 ലെ ആള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 5 വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 5 വൈകിട്ട് അഞ്ചു മണിവരെ അപേക്ഷിക്കാം. 

'https://www.aissee.nta.nic.in' എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബര്‍ 5 രാത്രി 11:50  വരെയാണ്.  നവംബര്‍ 7 മുതല്‍ 21 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ടായിരിക്കുന്നതാണ്. 2022 ജനുവരി ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയില്‍ മാറ്റമൊന്നും ഉണ്ടാകില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍ടിഎയുെവെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'