എം ആര്‍ ഗണേഷ്, എം ആര്‍ സ്വാമിനാഥന്‍ 
India

600 കോടി തട്ടി മുങ്ങിയ ബിജെപിയുടെ 'ഹെലികോപ്റ്റര്‍ സഹോദരങ്ങള്‍' ഒടുവില്‍ പിടിയില്‍

600 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബിജെപി നേതാക്കളായ സഹോദരങ്ങള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 600 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബിജെപി നേതാക്കളായ സഹോദരങ്ങള്‍ അറസ്റ്റില്‍. 'ഹെലികോപ്റ്റര്‍ സഹോദരങ്ങള്‍' 
എന്നറിയപ്പെടുന്ന എം ആര്‍ ഗണേഷ്, എം ആര്‍ സ്വാമിനാഥന്‍ എന്നിവരാണ് പിടിയിലായത്. പണമിരട്ടിപ്പ് വാഗ്ദാനത്തിലൂടെ വന്‍ തട്ടിപ്പ് നടത്തിയ ഇവരെ വ്യാഴാഴ്ച പുതുക്കോട്ടയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ബിജെപി വ്യാപാരി സംഘടന വിഭാഗം ഭാരവാഹികളാണിവര്‍. 15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിതരായ ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല ഫൈറോസ്ബാനു ദമ്പതികള്‍ നല്‍കിയ പരാതിയില്‍ തഞ്ചാവൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് ഇവര്‍ മുങ്ങിയത്. 

പിന്നീട് നിരവധി നിക്ഷേപകരും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികളുടെ വസതികളിലും ധനകാര്യ സ്ഥാപനത്തിലും റെയ്ഡ് നടന്നു. 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫിനാന്‍സ് കമ്പനി മാനേജരായ ശ്രീകാന്തും ഗണേഷിന്റെ ഭാര്യയും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT