വിജയ് 
India

സിനിമയ്ക്ക് പ്രതിഫലം 275 കോടി, മുഖ്യമന്ത്രി വിജയ്ക്ക് ശമ്പളം വര്‍ഷം 35 ലക്ഷം

തെന്നിന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു വിജയ്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒരു സിനിമയ്ക്ക് 275 കോടി രൂപവരെ പ്രതിഫലം വാങ്ങിയിരുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമ്പോള്‍ വര്‍ഷത്തില്‍ മൊത്തം ലഭിക്കുന്ന ശമ്പളം 35 ലക്ഷം രൂപമാത്രം.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു വിജയ്. എന്നാല്‍ ഭരണത്തലവന്റെ കസേരയിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന മാസശമ്പളം ഏകദേശം 2.85 ലക്ഷം രൂപ മാത്രമാണ്.

സൂപ്പര്‍ താരത്തില്‍ നിന്ന് മുഖ്യമന്ത്രി പദവിയില്‍ എത്തുമ്പോള്‍ സാമ്പത്തികമായി വലിയ നഷ്ടമാണ് വിജയ്ക്ക് ഉണ്ടാകുക. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമായ 'ജനനായകന്' 275 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ്‌യുടെ അടിസ്ഥാന പ്രതിമാസം ശമ്പളം 2,05,000 രൂപയാണ്. മറ്റ് ആനൂകൂല്യങ്ങളെല്ലാം ചേര്‍ത്താല്‍ 2.85 ലക്ഷം രൂപവരെയാകും. ഈ രീതിയില്‍ കണക്കാക്കിയാല്‍ പ്രതിവര്‍ഷശമ്പളം 34.2 ലക്ഷം രൂപയാണ്.

The film's remuneration is 275 crores, while Chief Minister Vijay's annual salary is 35 lakhs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ...'; കള്ളാടി ദുരന്തത്തിൽ കണ്ണീർ വാർത്ത് ചൂരൽമല അതിജീവിതർ

ചികിത്സയ്ക്ക് കൈയില്‍ നിന്ന് പണം പോകുന്നുണ്ടോ?; ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക

പച്ചമുട്ട കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

സിന്ധു നദീജല കരാർ ; 'യുദ്ധപ്രഖ്യാപനം' ആവര്‍ത്തിച്ച് പാകിസ്ഥാന്‍ സൈന്യവും ബിലാവൽ ഭൂട്ടോയും

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്; കൊലപാതകം തെളിഞ്ഞത് ഇങ്ങനെ