പ്രതീകാത്മക ചിത്രം 
India

നാലു കാമുകിമാര്‍ ഒരുമിച്ച് വീട്ടിലെത്തി; പൊരിഞ്ഞ വഴക്ക്; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വീട്ടിനകത്തെ മുറിയില്‍ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഒരേ സമയം നാലു യുവതികളുമായി പ്രണയിച്ചിരുന്ന യുവാവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പശ്ചിമബംഗാളിലെ കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം. ജോര്‍പാട്കിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ സുബമോയ് കര്‍ എന്ന യുവാവ് ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

അലസജീവിതം നയിച്ചിരുന്ന യുവാവ് ഒരേ സമയം നാലു യുവതികളുമായും പ്രേമത്തിലായിരുന്നു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ തമ്മില്‍ അറിഞ്ഞതോടെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. 

കാളീപൂജ ആഘോഷങ്ങള്‍ കഴിഞ്ഞ് തിരികെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ, നാലു കാമുകിമാരും ഒരുമിച്ച് ഇയാളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാക്കള്‍ സുബമോയ് കറിനെ വളഞ്ഞു. കബളിപ്പിക്കപ്പെട്ടതില്‍ യുവതികള്‍ യുവാവിനെ ചോദ്യം ചെയ്തു. 

തര്‍ക്കം വഴക്കിലേക്ക് നീണ്ടു. ബഹളം കേട്ട് അയല്‍വാസികളും മറ്റും കൂടിയതോടെ, വീട്ടിനകത്തെ മുറിയില്‍ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു. യുവാവ് വിഷം വഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള  മതബംഗ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ഇയാളെ കുച്ഛ്ബിഹാര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് സുബമോയിയുടെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. യുവാവിനെതിരെ യുവതികള്‍ പൊലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT