പ്രതീകാത്മക ചിത്രം 
India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി 

കമ്പനികള്‍ ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകള്‍ നല്‍കാം. ജിഎസ്ടി റിട്ടേണ്‍ ഫെബ്രുവരി 28 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ 31 ആയിരുന്നു റിട്ടേണിന് മുന്‍നിശ്ചയിച്ച അവസാന തീയതി. കമ്പനികള്‍ ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകള്‍ നല്‍കാം. ജിഎസ്ടി റിട്ടേണ്‍ ഫെബ്രുവരി 28 വരെ നീട്ടി.

ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകള്‍ സമർപ്പിക്കുന്നവർക്കാണ്​ ഇളവ്​. വിവിദ്​ സേ വിശ്വാസ്​ സ്​കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്​. കോവിഡിന്‍റെ പശ്​ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന്​ നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.

ഇന്നു മാത്രം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 9.1 ലക്ഷം പേരെന്ന് (ഇന്ന് വൈകിട്ട് 5 മണി വരെ) ആദായ നികുതി വകുപ്പ് അറിയിച്ചു.  ഇതില്‍
1.3 ലക്ഷത്തിലധികം പേര്‍ ഇന്ന് വൈകുന്നേരം 3 മുതല്‍ 4 വരെ ഒരു മണിക്കൂറില്‍ ഐടിആര്‍ ഫയല്‍ ചെയ്തു. ഇന്ന് നാല് മണി വരെ 7,65,836 പേര്‍ ഐടിആര്‍ ഫയല്‍ ചെയ്തതായും അവസാന 1 മണിക്കൂറിനുള്ളില്‍ 1,35,408 ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായും ആദായനികുതി വകുപ്പ് നേരത്തെ ട്വീറ്റില്‍ അറിയിച്ചിരുന്നു.

സാമ്പത്തിക വര്‍ഷം (അസസ്മെന്റ് ഇയര്‍ 2020-21) 4.37 കോടി ആദായനികുതി റിട്ടേണുകള്‍ ആണ് ഡിസംബര്‍ 28 വരെയുള്ള തീയതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT