റായ്പൂര്‍: ചര്‍മത്തിന്റെ നിറം അനുസരിച്ച് പങ്കാളിയെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന അപേക്ഷ നിരസിച്ചുകൊണ്ടുള്ള കുടുംബക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നാണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ എന്നാല്‍ കറുത്ത നിറമുള്ളതിനാല്‍ അപമാനിക്കപ്പെട്ടുവെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ഭാര്യ വ്യക്തമാക്കിയതോടെയാണ് കോടതിയുടെ ഇടപെടല്‍. ഈ കേസിലെ വിധിയിലൂടെ നിറത്തിനോടുള്ള വിവേചനം ഇല്ലാക്കാന്‍ കഴിയണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റിസ് ദീപക് കുമാര്‍ തിവാരി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മനുഷ്യരാശിയുടെ നന്മക്ക് വീടുകളില്‍ ഇത്തരം വിഷയം സംസാരിക്കുന്നതും ചര്‍ച്ച ചെയ്യേണ്ടതും മാറ്റേണ്ടതുണ്ട്.
വിവാഹ പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ ചര്‍മ്മത്തിന്റെ നിറം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള പഠനങ്ങളും 'ഫെയര്‍നസ് ക്രീമുകള്‍' സംബന്ധിച്ച ദീര്‍ഘകാല ചര്‍ച്ചകളും കോടതി പരാമര്‍ശിച്ചു. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമ ഭേദഗതി 2020 അനുസരിച്ച് സുന്ദരമായ ചര്‍മം ലഭിക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
ഇരുണ്ട ചര്‍മ്മമുള്ള സ്ത്രീകള്‍ പങ്കാളിയേക്കാള്‍ താഴ്ന്ന് നില്‍ക്കേണ്ടതായി വരുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഭൂരിഭാഗവും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. ഇരുണ്ട നിറമുള്ള സ്ത്രീയെ അവര്‍ ആത്മവിശ്വാസമില്ലാത്തവളും സുരക്ഷിതത്വമില്ലാത്തവളുമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ വിജയം ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ അത്തരം മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഭര്‍ത്താവിന്റെ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates