ഗ്യാന്‍വാപി മസ്ജിദ്‌/ഫോട്ടോ: പിടിഐ 
India

ഗ്യാന്‍വാപി: മുസ്ലിം വിഭാഗത്തിന്റെ ഹര്‍ജികള്‍ തള്ളി; കേസ് തുടരാം; ആറു മാസത്തിനകം തീര്‍പ്പു വേണമെന്ന് ഹൈക്കോടതി

ആരാധാനാലയ സംരക്ഷണ നിയമം സിവില്‍ കേസുകള്‍ക്കു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി

Author : സമകാലിക മലയാളം ഡെസ്ക്

അലഹബാദ്: ഗ്യാന്‍വാപി കേസില്‍ മുസ്ലീം പള്ളി കമ്മിറ്റിയുടെ എല്ലാ ഹര്‍ജികളും തള്ളി അലഹബാദ് ഹൈക്കോടതി. ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കാന്‍ വാരാണസി കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരാധാനാലയ സംരക്ഷണ നിയമം സിവില്‍ കേസുകള്‍ക്കു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കാശി വിശ്വനാഥ് ഗ്യാന്‍വാപി ഭൂമി തര്‍ക്ക കേസുകളുമായി ബന്ധപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്.

ഗ്യാന്‍വാപി പള്ളിയില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹൈന്ദവ വിശ്വാസികള്‍ 1991ല്‍ നല്‍കിയ സിവില്‍ കേസും വിഡിയോ സര്‍വേ നടത്താനുള്ള കോടതി വിധിയും ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. രാജ്യത്തെ രണ്ട് പ്രധാന സമുദായങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും 6 മാസത്തിനകം കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദ്ദേശിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ്‌ കമ്മിറ്റി സമര്‍പ്പിച്ച 5 ഹര്‍ജികള്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് തള്ളിയത്. മസ്ജിദ് കോമ്പൗണ്ടില്‍ മുസ്ലീം സ്വഭാവമോ ഹിന്ദു സ്വഭാവമോ ഉണ്ടാകാമെന്നും ഈ ഘട്ടത്തില്‍ അത് തീരുമാനിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സര്‍വേ ആവശ്യമാണെന്ന് കീഴ്‌ക്കോടതിക്ക് തോന്നുന്നുവെങ്കില്‍, നടത്താന്‍ വിചാരണക്കോടതിക്ക് നിര്‍ദേശിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.  പള്ളി ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു