പഞ്ചാബ്-ഹരിയാന ഹൈക്കോടതി  വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
India

ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഏതാനും ദിവസങ്ങള്‍ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദര്‍ ബന്ധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിലവില്‍ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും കോടതി വിസമ്മതിച്ചു.

ഹര്‍ജിക്കാര്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമാണെന്ന് കോടതിയില്‍ വാദമുയര്‍ന്നു. പരസ്പരം ഇഷ്ടപ്പെടുന്നതായും സ്‌നേഹിക്കുന്നതായും പറഞ്ഞ ഇരുവരും, ഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും നിലവില്‍ ലിവിങ് ടുഗെദര്‍ രീതിയിലാണ് ഒന്നിച്ച് താമസിക്കുന്നതെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍, ഏതാനും ദിവസങ്ങള്‍ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദര്‍ ബന്ധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കുന്നത് ഒരു 'അവിഹിത ബന്ധത്തിന്' നല്‍കുന്ന പരോക്ഷമായ അംഗീകാരമായി മാറുമെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ട്. ഹര്‍ജിക്കാര്‍ സ്വന്തം വീടുകളില്‍നിന്ന് ഒളിച്ചോടിപ്പോകുന്നതിലൂടെ കുടുംബത്തിന് അപകീര്‍ത്തി വരുത്തിവെക്കുക മാത്രമല്ല, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കൂടിയാണ് ലംഘിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

The Punjab and Haryana High Court dismissed a protection plea from a live-in couple, stating that eloping children tarnish family reputation and violate their parents' right to live with dignity, while also noting that short-term cohabitation cannot be viewed as a legitimate live-in relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍