ഫോട്ടോ/ട്വിറ്റര്‍ 
India

കാമുകിയെ നടുറോഡില്‍ വെച്ച് വടിവാളുകൊണ്ട് തുടരെ വെട്ടി യുവാവ്; ക്രൂരത പട്ടാപ്പകല്‍

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പട്ടാപകല്‍ നടുറോഡില്‍ വെച്ച് കാമുകിയെ വടിവാളിന് വെട്ടി യുവാവ്. ഹുബാലി ദേഷ്പാണ്ഡേ നഗറിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

റോഡിന്റെ നടുവില്‍ യുവതി ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. യുവാവ് തുടരെ യുവതിയെ വടിവാള്‍ കൊണ്ട് ആക്രമിക്കുന്നു. ഈ സമയവും യുവതിയെ രക്ഷിക്കാനായി ആരും മുന്‍പോട്ട് വന്നില്ല. 

യുവതി ബോധരഹിതയായി റോഡില്‍ വീണതിന് ശേഷമാണ് ഇവരുടെ അടുത്തേക്ക് ആളുകളെത്തിയത്. യുവതിയെ ആക്രമിച്ച വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞു. ദര്‍ഗയ്ക്ക് അടുത്ത ജ്വല്ലറി ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ ഇസ്മയില്‍(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറിയിലേക്ക് പോവുന്ന വഴി റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിയെ യുവാവുമായി പിരിയുകയും യുവതി മറ്റൊരാളുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. ഇതായിരിക്കാം പ്രകോപനത്തിന് കാരണം എന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു