ഷിംല: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില് തൃണമൂല് കോണ്ഗ്രസ് മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാന് വേണ്ടിയാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ തെരഞ്ഞെടുപ്പിലും തൃണമൂല് ഇതുതന്നെയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
'തൃണമൂല് കോണ്ഗ്രസിന്റെ ചരിത്രം നിങ്ങള്ക്ക് അറിയാമോ? ബംഗാളില് അക്രമവും അഴിമതിയുമാണ് അരങ്ങേറുന്നത്. ഗോവ തെരഞ്ഞെടുപ്പില് അവര് വന്തേതോതില് പണം മുടക്കി. ഇത് ബിജെപിയെ സഹായിക്കാന് വേണ്ടിയായിരുന്നു. ഇത് തന്നെ മേഘാലയയിലും ആവര്ത്തിക്കുകയാണ്. ബിജെപിയെ മേഘാലയയില് അധികാരത്തിലെത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.'-രാഹുല് ഗാന്ധി ആരോപിച്ചു.
തങ്ങള്ക്ക് എല്ലാം അറിയാമെന്നാണ് ബിജെപിയും ആര്എസ്എസും കരുതുന്നത്. എന്നാല് അവര്ക്ക് ആരോടും ബഹുമാനമോ ആത്മാര്ത്ഥതയോ ഇല്ല. ബിജെപിയെ പുറത്താക്കാന് ഒരുമിച്ച് ചേര്ന്ന് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് താന് പ്രധാനമന്ത്രിയോട് ചോദിച്ചു. നരേന്ദ്ര മോദിയും അദാനിയും ഒരിമിച്ചുള്ള ചിത്രം പാര്ലമെന്റില് താന് ഉയര്ത്തിക്കാട്ടി. എന്നാല് മോദി ഉത്തരം നല്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസ്; സംസ്ഥാനങ്ങള്ക്ക് കേന്ദ്രത്തിന്റെ നിര്ദേശം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates