ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസ്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം 

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.

മൂന്ന് മുതല്‍ എട്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനത്തിനുള്ള അവസരം ഒരുക്കുന്നതാണ് ആദ്യ ഘട്ടമായ അടിസ്ഥാന വിദ്യാഭ്യാസം. അഞ്ചുവര്‍ഷത്തെ പഠനമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പ്രീ സ്‌കൂള്‍ പഠനത്തിന് മൂന്ന് വര്‍ഷമാണ് നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് ഒന്ന്, രണ്ട് ക്ലാസുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് അടിസ്ഥാന വിദ്യാഭ്യാസമെന്ന് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു.

പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടത്തില്‍ യാതൊരുവിധ തടസവും കൂടാതെയുള്ള പഠനം ഉറപ്പാക്കണമെന്നാണ് നയം പറയുന്നത്. മൂന്ന് വയസുമുതലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയേറിയ പ്രീ സ്‌കൂള്‍ പഠനം ഉറപ്പാക്കണം. ഇതിനായി അങ്കന്‍വാടികളും സര്‍ക്കാര്‍, സ്വകാര്യ തലത്തില്‍ പ്രീ സ്‌കൂളുകളും സജ്ജമാക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്തണം. ഇതനുസരിച്ച് പ്രവേശനനടപടികളില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com