മംഗളൂരുവില്‍ എലിവിഷം ഉള്ളില്‍ ചെന്ന് മരിച്ച ശ്രവ്യ 
India

ടൂത്ത്‌പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; 17കാരിക്ക് ദാരുണാന്ത്യം

മംഗളുരുവിലെ സുള്ള്യയിലാണ് സംഭവം. മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മം​ഗളൂരു: ടൂത്ത്‌പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17കാരി മരിച്ചു. മംഗളുരുവിലെ സുള്ള്യയിലാണ് സംഭവം. മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ ആണ് മരിച്ചത്.

ഹിജാബ് വിവാദത്തെ തുടർന്ന് കോളജിന് അവധി പ്രഖ്യാപിച്ചതോടെ വീട്ടിലായിരുന്നു ശ്രവ്യ. ഫെബ്രുവരി 14നാണ് ശ്രവ്യ ടൂത്ത്പേസ്റ്റ് എന്ന് കരുതി എലിവിഷം ഉപയോ​ഗിച്ച് പല്ല് തേച്ചത്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. 

ഉടൻ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കിയ ശ്രവ്യ വെള്ളം ഉപയോഗിച്ച് ഉടനെ വായ കഴുകി. കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലി വിഷവും വച്ചിരുന്നു. എന്നാൽ മുറിയിൽ ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേച്ചു. 

പിറ്റേന്ന് രാവിലെ മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് തോന്നി. എന്നാൽ ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്