ഫയല്‍ ചിത്രം 
India

'സിദ്ദു മൂസെവാലയെ പോലെ നീയും തീരും'- നടന്‍ സല്‍മാന്‍ ഖാനും പിതാവിനും നേരെ വധ ഭീഷണി

പ്രഭാത നടത്തത്തിന് ശേഷം തിരക്കഥാകൃത്ത് കൂടിയായ സലിം ഖാന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്ന് കാവല്‍ക്കാരാണ് കത്ത് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും പിതാവിനും സലിം ഖാനും നേരെ വധ ഭീഷണി. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്. 

'സിദ്ദു മൂസെവാലയെ പോലെ നീയും തീരും'- എന്ന കുറിപ്പോടെയാണ് ഭീഷണിക്കത്ത്. സല്‍മാന്‍ ഖാനേയും പിതാവ് സലിം ഖാനേയും സംബോധന ചെയ്താണ് ഭീഷണിക്കത്ത്. 

സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ പതിവായി നടക്കാൻ പോകാറുണ്ട്. അവർ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്.

കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാൻ ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രദേശവാസികളോട് വിവരങ്ങൾ ചോ​ദിച്ചറിയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ദു മൂസെവാലയെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞയാഴ്ച വെടിവച്ചു കൊന്നിരുന്നു. പഞ്ചാബിലെ മന്‍സ ഗ്രാമത്തില്‍ വച്ചായിരുന്നു കൊലപാതകം.

സല്‍മാന്‍ ഖാനെതിരായ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് 2018ല്‍ കോടതിയില്‍ നടക്കുമ്പോള്‍ ഇതേ സംഘം നടനെ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും