ഹൈദരാബാദ് കൂട്ടബലാത്സംഗം; പ്രായപൂര്‍ത്തിയാകാത്ത നാലാം പ്രതിയും പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ നാലാം പ്രതിയായ യുവാവും പിടിയില്‍. ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത ആളാണ് പിടിയിലായിരിക്കുന്നത്. അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണെന്നും പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരാള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രാദേശിക നേതാവിന്റെ മകനാണ്. 

മെയ് 28നാണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്ന്  വാഗ്ദാനം ചെയ്ത ശേഷം വാഹനത്തില്‍ കയറ്റി ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com