ഷാരൂഖ് ഖാന്‍ ഫയല്‍
India

'50 ലക്ഷം നല്‍കിയില്ലെങ്കില്‍ വക വരുത്തും'; ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് കാണാതായെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മൂംബൈ: ബോളീവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഇയാള്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

ഭാരതീയ നാഗരിത് സംഹിത 308(4), 351 (3)(4) വകുപ്പുകള്‍ പ്രകാരമാണ് നടപടി. ബാന്ദ്ര പൊലീസിന് ലഭിച്ച സന്ദേശം അനുസരിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഛത്തീസ്ഗഡിലെ റായ്പൂരാണ് ഫോണ്‍ കോളിന്റ ഉറവിടം എന്ന് ഗുംബൈ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് കാണാതായെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം.

നവംബര്‍ ഏഴിനാണ് ഷാരൂഖ് ഖാന് ഫോണ്‍ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT