നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹക്കുട്ടികള്‍ സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയിലെ ദൃശ്യം
India

അമര്‍, അക്ബര്‍, ആന്റണി...; സിംഹക്കുട്ടികള്‍ക്ക് പേര് നല്‍കി സുവോളജിക്കല്‍ പാര്‍ക്ക്- വീഡിയോ

ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് പഴയ ബോളിവുഡ് ഹിറ്റ് ചിത്രത്തെ ഓര്‍മ്മിപ്പിച്ച് പേര് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് പഴയ ബോളിവുഡ് ഹിറ്റ് ചിത്രത്തെ ഓര്‍മ്മിപ്പിച്ച് പേര് നല്‍കി. 1977ലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയെ അനുസ്മരിച്ചാണ് പേര് നല്‍കിയത്. സുവോളജിക്കല്‍ പാര്‍ക്കിലെ ഏഴു വയസുള്ള രേവയാണ് മൂന്ന് സിംഹക്കുട്ടികള്‍ക്കും ജന്മം നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അമ്മസിംഹം രേവ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ഐസിയുവില്‍ പരിചരിച്ചാണ് സിംഹക്കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയത്. കുട്ടികളെ നോക്കാന്‍ അമ്മസിംഹം താത്പര്യം കാണിക്കാതെ വന്നതോടെ പരിചരണം ഏറ്റെടുക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുശാന്ത നന്ദ പറഞ്ഞു.

ഞായറാഴ്ചയാണ് സിംഹക്കുട്ടികള്‍ ജനിച്ചത്. നിലവില്‍ അമറിന് 1.360 കിലോ തൂക്കമുണ്ട്. അകബര്‍ 1.380, ആന്റണി 1.520 എന്നിങ്ങനെയാണ് മറ്റു സിംഹക്കുട്ടികളുടെ തൂക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്