ബെംഗലൂരു: ഹിജാബ് നിരോധന വിവാദത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കര്‍ണാടകയില്‍ മൂന്നു ദിവസത്തേക്ക് ഹൈസ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. 'വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍, കോളജ് മാനേജ്‌മെന്റുകളും പൊതുജനങ്ങളും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' എന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു.
സംസ്ഥാനത്തെ പല കോളജുകളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് വിദ്യാലായങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉഡുപ്പിയിലെ മഹാത്മാ ഗാന്ധി മെമ്മോറിയില്‍ കോളജില്‍ ഹിജാബും കാവി ഷോളും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ നിന്നത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി. ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക നേരെ, ജയ് ശ്രീറാം മുദദ്രാവാക്യങ്ങളുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തുവരികയായിരുന്നു.
മുപ്പതോളം വിദ്യാര്‍ത്ഥികളാണ് കാവി ഷോളുകള്‍ പുതച്ച് എത്തിയത്. ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് കോളജ് ഗേറ്റ് ചാടിക്കടന്നാണ് ഇവര്‍ എത്തിയത്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍,ഹിന്ദു ജാഗരണേേ വദികെ പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് കാവി ഷോളുകള്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
അതേസമയം, വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates