പ്രതീകാത്മക ചിത്രം 
India

കൊതുക് റിപ്പലന്റില്‍ നിന്ന് തീ പടര്‍ന്നു; മുത്തശ്ശിയും കൊച്ചുമക്കളും ശ്വാസം മുട്ടി മരിച്ചു

കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി വൃദ്ധയും മൂന്നു ചെറുമക്കളും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി വൃദ്ധയും മൂന്നു ചെറുമക്കളും മരിച്ചു. ചെന്നൈയിലെ മാതൂരിലാണ് സംഭവം നടന്നത്. സന്താനലക്ഷമി (65), എട്ടും ഒമ്പതും വയസ്സു പ്രായമുള്ള സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവരാണ് മരിച്ചത്. 

രാത്രിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കവെയാണ് അപകടം നടന്നത്. രാവിലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് വീടുനുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കൊതുകിനെ തുരത്താന്‍ വേണ്ടി വച്ചിരുന്ന മെഷീന്‍ രാത്രിയില്‍ തുണികള്‍ക്ക് മേല്‍ വീണാണ് തീ പടര്‍ന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കുട്ടികളുടെ അമ്മ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനായി പോയതായിരുന്നു. ഈ സമയം കുട്ടികളെ സന്താനലക്ഷ്മിയുടെ വീട്ടില്‍ ആക്കുകയായിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ