രഞ്ജന നാച്ചിയാര്‍   ഇന്‍സ്റ്റഗ്രാം
India

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു, അതൃപ്തി പ്രകടിപ്പിച്ച് നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു; ടിവികെയില്‍ ചേരും

ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്‌നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആകില്ലെന്നും രഞ്ജന നാച്ചിയാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്‌നാട് കള്‍ച്ചറല്‍ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്‌നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആകില്ലെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. അതേസമയം നാളെ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി വിട്ടാലും തന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ദേശീയ വിദ്യാഭ്യാസ നയവും ഹിന്ദി ഭാഷാ വിരുദ്ധ വികാരവുമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ വാളെടുത്തിരിക്കുന്നു ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും.

തെങ്കാശിലിയിലെ പാവൂര്‍ഛത്രംസ തൂത്തുക്കിടിയിലെ ശരവണന്‍ കോവില്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഹിന്ദിയിലെഴുതിയ ബോര്‍ഡ് ഡിഎംകെ പ്രവര്‍ത്തകര്‍ മായ്ച്ചു. പിന്നാലെ ഗിണ്ടിയിലെ പോസ്റ്റ് ഓഫീസിലും ബിഎസ്എന്‍എല്‍ ഓഫീസിലും സമാന പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസവും രണ്ട് റെയില്‍വെ സ്റ്റേഷനുകളിലെ ബോര്‍ഡുകളിലെ ഹിന്ദി മായ്ച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും