ജയ്പൂര്‍: കടുവയും പുലിയും തമ്മില്‍ ഏറ്റുമുട്ടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാജസ്ഥാനിലെ രണ്‍തംബോര്‍ ദേശീയോദ്യാനത്തിലാണ് സംഭവം.
ചൊവ്വാഴ്ചയാണ് കടുവയും പുലിയും ഏറ്റുമുട്ടിയത്. കടുവയുടെ ആക്രമണത്തില്‍ പുലിക്ക് സാരമായി പരിക്കേറ്റതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാവിലെ സഞ്ചാരികള്‍ കാട്ടില്‍ സഫാരി നടത്തുന്നതിനിടെയാണ് അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. ടി-101 എന്ന നമ്പറിലുള്ള കടുവയാണ് ആക്രമിച്ചത്. ഇണ ചേരുന്നതിനിടെ, പുലി ശല്യം ചെയ്തതാണ് കടുവയുടെ ആക്രമണത്തിന് കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തിന് ശേഷം പുലിയെ വെറുതെ വിട്ട് ഇരു കടുവകളും കാട്ടിനുള്ളില്‍ മറഞ്ഞു. തൊട്ടടുത്തുള്ള പിള്ളെ സാഗര്‍ അണക്കെട്ടില്‍ സ്ത്രീയെ കടുവ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates