കടുവയ്ക്ക് അരികിലെത്തി വീഡിയോ എടുക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ ദൃശ്യം 
India

'ഇത് വിവരക്കേട്'; കാട്ടില്‍ കടുവയ്ക്ക് അരികിലെത്തി വീഡിയോ എടുക്കുന്ന യുവാക്കള്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി നടക്കരുത് എന്നാണ് വ്യവസ്ഥ. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നത് ശിക്ഷാര്‍ഹമാണ്. ഇപ്പോള്‍ ഇതെല്ലാം ലംഘിച്ച് കടുവയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടില്‍ കടുവയെ കണ്ടാണ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് യുവാക്കള്‍ ചേര്‍ന്ന് വീഡിയോ എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കടുവ കുറച്ചു അകലെകൂടി റോഡ് മുറിച്ചു കടന്നുപോയി. ഇത്തരം വീഡിയോ പിടിത്തം ശരിയായ രീതിയല്ലെന്ന് സുശാന്ത നന്ദ ട്വീറ്റ് ചെയ്തു. കാട്ടില്‍ വന്യമൃഗങ്ങളെ ഒരിക്കലും പിന്തുടരരുത്. ഇത് ജീവന് വരെ ഭീഷണി സൃഷ്ടിക്കാമെന്ന് സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ഗാത്മകതയുടെ 'മേല്‍വിലാസം'; ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംസ്‌കാരം നാളെ

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam September 24|വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും, പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും

രണ്ടുതവണ വല കുലുക്കി സികെ വിനീത്; 'ഇഞ്ചോടിഞ്ച്' പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ബ്രസീല്‍

'ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്'; കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും