ഫയല്‍ ചിത്രം 
India

മരുമകളെ ബലാത്സംഗം ചെയ്തു; 60കാരന്‍ മകനെ വെട്ടിക്കൊന്നു

മരുമകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന്‍ മകനെ വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. മകന്‍ കാശിരാജിനെയാണ് തമിഴളഗന്‍ കൊലപ്പെടുത്തിയത്.

കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴലഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ വിചാരണയ്ക്കാണ് പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കോടതിയില്‍ എത്തിയത്.

കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയാിരുന്നു. അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു

കാശിരാജന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. നേരത്തെ പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

അമ്മായിയമ്മയുടെ കാല് തല്ലിയൊടിച്ച് മുങ്ങി, ആറുവര്‍ഷത്തിന് ശേഷം യൂട്യൂബർ പിടിയിൽ
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്‌ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും

പേരില്‍ 'ദ്രാവിഡ്', ബാറ്റില്‍ 'ഡൈനാമൈറ്റ്', 41 പന്തില്‍ 85 റണ്‍സ്!