പ്രതീകാത്മക ചിത്രം 
India

നോട്ടു നിരോധനം അറിഞ്ഞത് കഴിഞ്ഞയാഴ്ച, കയ്യില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകള്‍; സര്‍വം തകര്‍ന്ന് അറുപതുകാരന്‍

കഴിഞ്ഞയാഴ്ചയാണ് നോട്ടുനിരോധന കാര്യം അറിഞ്ഞതെന്ന് ചിന്നക്കണ്ണ്

Author : സമകാലിക മലയാളം ഡെസ്ക്

കൃഷ്ണഗിരി: കുട നന്നാക്കാന്‍ വന്ന കണ്ണയ്യന്‍ പറഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ്, ചിന്നക്കണ്ണ് കേട്ടത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചെന്ന്! ഭിക്ഷയെടുത്ത് സമ്പാദിച്ച 65,000 രൂപയാണ്, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടായി ചിന്നക്കണ്ണ് സ്വരുക്കൂട്ടി വച്ചിട്ടുള്ളത്.

കണ്ണയ്യന്‍ പറഞ്ഞതു കേട്ടതോടെ ആകെ പരിഭ്രമമായി. എന്തു ചെയ്യും? പലരോടും തിരക്കി. ചിലര്‍ പറഞ്ഞു, കലക്ടറെ കണ്ടു സംസാരിച്ചാല്‍ പണം മാറ്റിക്കിട്ടുമെന്ന്. 'കലക്ടറേറ്റില്‍ എങ്ങനെ എത്തും? എന്നെ ആരെങ്കിലും ബസില്‍ കയറ്റുമോ? ആരു സഹായിക്കാനാണ്? ' ചിന്നക്കണ്ണ് പറഞ്ഞു.

എങ്ങനെയെല്ലാമോ താന്‍ കലക്ടറേറ്റില്‍ എത്തി അധികൃതരോടു കാര്യം പറഞ്ഞെന്ന് ചിന്നക്കണ്ണ് പറയുന്നു. വിവരങ്ങളെല്ലാം കേട്ട ജില്ലാ റവന്യൂ ഓഫിസര്‍ എസ് രാജേശ്വരി ചിന്നക്കണ്ണിനെ ലീഡ് ബാങ്കായ ഇന്ത്യന്‍ ബാങ്കിലേക്ക് അയച്ചു. എന്തു ചെയ്യാനാവും എന്നു പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

ഇനി എങ്ങനെ നോട്ടു മാറ്റിക്കിട്ടും?

ആര്‍ബിഐയുടെ അനുമതിയോടെയേ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വിവരം ആര്‍ബിഐയെ അറിയിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് നോട്ടുനിരോധന കാര്യം താന്‍ അറിഞ്ഞതെന്ന് ചിന്നക്കണ്ണ് പറഞ്ഞു. ഇനി എന്നു നോട്ടു മാറ്റിക്കിട്ടും എന്ന വേവലാതിയിലാണ്, ഈ അറുപതുകാരന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം