ഡോ. അംബേദ്കര്‍/ ഫയല്‍ 
India

ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികദിനം ഇന്ന്; സ്മരണാഞ്ജലിയോടെ രാജ്യം

അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ 132-ാം ജന്മവാര്‍ഷികദിനം ഇന്ന്. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി എന്നതിനു പുറമെ, സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമവിശാരദന്‍, വിദ്യാഭ്യാസസ, സാമ്പത്തിക വിദഗ്ധന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഇന്നു രാജ്യം സ്മരണാഞ്ജലി അര്‍പ്പിക്കും. 

അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും. ഭൗതികശരീരം സംസ്‌കരിച്ച ചൈത്യഭൂമിയിലും  അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും ആയിരക്കണക്കിന് പേര്‍ സംഗമിക്കും.

നോട്ടു ബുക്ക് കൊണ്ട് തീർത്ത അംബേദ്കറുടെ പോർട്രെയിറ്റ്/ പിടിഐ

1891 ഏപ്രില്‍ 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം. തെലങ്കാനയില്‍ 125 അടി ഉയരമുള്ള അംബേദ്കര്‍ പ്രതിമ ഇന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനാഛാദനം ചെയ്യും. ചടങ്ങില്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT