പ്രതീകാത്മക ചിത്രം 
India

ഒന്നരവയസുകാരന്റെ തല പ്രഷര്‍ കുക്കറില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം

കളിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ തലയില്‍ കുടുങ്ങിയ കൊച്ചുകുട്ടിയെ രക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: കളിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ തലയില്‍ കുടുങ്ങിയ കൊച്ചുകുട്ടിയെ രക്ഷിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ നീണ്ടശ്രമത്തിനിടെയാണ് തലയില്‍ കുടുങ്ങിയ പാത്രം പുറത്തെടുത്തത്.

ഡോക്ടര്‍മാര്‍ പാത്രം എടുക്കാനായി മെക്കാനിക്കിന്റെ സഹായം തേടിയിരുന്നു. പാത്രം മുറിച്ചെടുത്താണ് കുട്ടിയുടെ തല പുറത്തേയ്ക്ക് എടുത്തത്. ഒന്നരവയസുള്ള കുട്ടി കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നു. പാത്രം പുറത്തെടുക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ രണ്ട് മണിക്കൂര്‍ നീണ്ടശ്രമത്തിനിടെയാണ് പാത്രത്തില്‍ കുടുങ്ങിയ തല പുറത്തെടുത്തത്. കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് കുടുംബം നന്ദി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു