സുപ്രീംകോടതി ഫയൽ
India

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്; പരാതികള്‍ പരിഹരിക്കാന്‍ സമിതി രൂപീകരിച്ച് സുപ്രീംകോടതി

പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നവാബ് സിങ് ആണ് സമിതിയുടെ അധ്യക്ഷന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പരാതികള്‍ രമ്യമായി പരിഹരിക്കാന്‍ സമിതി രൂപീകരിച്ച് സുപ്രീംകോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നവാബ് സിങ് ആണ് സമിതിയുടെ അധ്യക്ഷന്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഒരാഴ്ചയ്ക്കകം കമ്മിറ്റിയുടെ ആദ്യ യോഗം ചേരാന്‍ നിര്‍ദേശിച്ചു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി പരിഗണിക്കണമെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. സമാധാനപരമായ പ്രക്ഷോഭങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് മാറ്റാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ശംഭു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹരിയാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെബ്രുവരി 13 മുതല്‍ അംബാലയ്ക്ക് സമീപത്തുള്ള ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ക്യാംപ് ചെയ്ത് പ്രതിഷേധിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും കര്‍ഷകരുടെ നിയമനിര്‍മാണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫെബ്രുവരിയില്‍ അംബാല ന്യൂഡല്‍ഹി ദേശീയ പാതയില്‍ ഹരിയാന സര്‍ക്കാര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT