പ്രതീകാത്മക ചിത്രം 
India

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കവിളില്‍ തൊടുന്നത് കുറ്റമല്ല; പോക്‌സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്‌സോ കോടതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്‌സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം കുട്ടിയുടെ അമ്മയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഇലക്ട്രീഷന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രിഡ്ജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന്‍ മോശമായി പെരുമാറി എന്നതാണ് കേസ്. വീട്ടില്‍ ആ സമയത്ത് 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിഡ്ജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ, അഞ്ചുവയസുകാരിയുടെ കവിളില്‍ യുവാവ് തൊട്ടു. ഇതിനെ എതിര്‍ത്ത അമ്മ, ജോലിയില്‍ ശ്രദ്ധിക്കാന്‍ യുവാവിനോട് ശകാരിച്ചു. തുടര്‍ന്ന് യുവതി അടുക്കളയിലേക്ക് പോയി.

തുടര്‍ന്ന് അടുക്കളയിലേക്ക് അതിക്രമിച്ച് കടന്ന ഇലക്ട്രീഷന്‍ തന്നെ പിന്നില്‍ നിന്ന് കടന്നുപിടിച്ചതായി 33കാരിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശരീരത്തോട് യുവാവ് തന്നെ ചേര്‍ത്തുപിടിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍, കുട്ടിയുടെ കവിളില്‍ വീണ്ടും തൊട്ടു. പോകാന്‍ കൂട്ടാക്കാതെ യുവാവ് അവിടെ തന്നെ നിലയുറപ്പിച്ചതോടെ, ഉടന്‍ തന്നെ ഇലക്ട്രീഷന്റെ സൂപ്പര്‍വൈസറെയും ബന്ധുക്കളെയും വിവരം അറിയിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ വെറുതെ വിട്ടെങ്കിലും 33കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ 28കാരന് ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. 10000 രൂപ പിഴ ഒടുക്കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ നിയമം അനുസരിച്ച് ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT